2016ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള പുരസ്കാരം നേടിയ എസ് ആർ ലാലിന്റെ കൃതിയാണ് കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം. ആ നോവലിന് രംഗസാക്ഷാത്കാരം ലഭിക്കുകയാണ് രംഗപ്രഭാതിലൂടെ. അശോക് ശശി രംഗപാഠവും സംവിധാനവും ഒരുക്കുന്ന ഈ നാടകത്തിന്റെ ആദ്യ പ്രദർശനം രംഗപ്രഭാതിൽ നടക്കുന്ന ദേശിയ നാടകോത്സവത്തിന്റെ സമാപന ദിവസം ഒക്ടോബർ 1ന് അരങ്ങേറും.
ഏകദേശം 1മണിക്കൂർ 40മിനിറ്റ് വരുന്ന നാടകത്തിൽ അരങ്ങിലും അനിയറായിലുമായി 30ഓളം കലാകാരന്മാർ പ്രവർത്തിക്കുന്നു. കുഞ്ഞുണ്ണി എന്ന കേന്ദ്ര കഥാപാത്രത്തെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയായ രംഗപ്രഭാത്തിന്റെ കലാകാരൻ ഹരിരാജ് അവതരിപ്പിക്കുന്നു. കുഞ്ഞുണ്ണിയുടെ വൃദ്ധകാലവും അയ്യപ്പൻ എന്ന അടിമയായും അഖിൽ ബാബു വേഷമിടുന്നു. രംഗപ്രഭാതിന്റെ മുതിർന്ന കലാകാരൻ ഹരീഷ് രംഗപ്രഭാത് ആബേൽ അച്ഛൻ, മാർത്താണ്ഡൻ എന്ന മന്ത്രവാദി, എസ് കെ പൊറ്റക്കാട് എന്നീ മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രംഗപ്രഭാത് പ്രസിഡന്റ് കെ എസ് ഗീത അതേ പേരിൽ ഗീത ടീച്ചറായി തന്നെ എത്തുന്നു. നാടോടി, അറകൊല മാടൻ, കൊള്ളക്കാരൻ, ഗേറ്റ് വാച്ചർ എന്നീ കഥാപാത്രങ്ങളെ അമൽ ഗോപിനാഥ് അവതരിപ്പിക്കുന്നു. ചിത്രലേഖ, ബിമൽ ഗോപിനാഥ്, ധനു സാമ്പൻ, നന്ദന ശ്രീകുമാർ, നവിൻ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. ഞാനും (അഭിഷേക് രംഗപ്രഭാത്) വേഷമിടുന്നു.
വിഭു പിരപ്പൻകോടിന്റെ ഗാനങ്ങൾക്ക് കെ എസ് ഗീത സംഗീതമൊരുക്കുകയും ചെയ്യുന്നു. കെ എസ് ഗീത, വിഭു പിരപ്പൻകോട്, അജിത് ജി കൃഷ്ണൻ, അവനി എന്നിവർ പാടിയിരിക്കുന്നു. പശ്ചാത്തല സംഗീതവും റെക്കോർഡിങ്ങും നിർവഹിച്ചിരിക്കുന്നത് അനിൽ എം അർജ്ജുനൻ (ആരഭി സ്റ്റുഡിയോ).
പ്രോസീനിയം സ്റ്റേജിന്റെ പരിമിധികൾ മാറ്റിമറിച്ചുകൊണ്ടുള്ള സംവിധാന ശൈലിയിൽ ഒരുക്കിയിരിക്കുന്ന നാടകത്തിന്റെ ദീപസംവിധാനവും ദീപവിധാനവും നിർവഹിക്കുന്നത് രംഗപ്രഭാത് സെക്രട്ടറി കൂടിയായ അനിൽ എസ് രംഗപ്രഭാതാണ്.
വക്കം മാഹിനാണ് ആർട് ഡിസൈൻ ചെയ്തിരിക്കുന്നത്. രമ്യ അനിൽ സഹ സംവിധാനം നിർവഹിക്കുന്നു. ആനന്ദ് ജി ആർ ആണ് സംഗീത നിയന്ത്രണം നിർവഹിക്കുന്നത്.
എസ് ഹരികൃഷ്ണനാണ് ചീഫ് കോർഡിനേറ്റർ.
തെക്കൻ കേരളത്തിൽ തുടങ്ങി ആഫ്രിക്ക വരെ എത്തുന്ന 13 വയസുകാരനായ കുഞ്ഞുണ്ണിയുടെ കഥ തീർച്ചയായും ഒരു ദൃശ്യ വിരുന്നായിരിക്കും
കുഞ്ഞുണ്ണിയുടെ യാത്ര പുസ്തകം
മൂല കഥ - എസ് ആർ ലാൽ
രംഗപാഠം, സംവിധാനം - അശോക് ശശി
അവതരണം - രംഗപ്രഭാത് കുട്ടികളുടെ നാടകവേദി, വെഞ്ഞാറമൂട്

No comments:
Post a Comment